ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്; പുതിയ ചാമ്പ്യനെ ഇന്നറിയാം

ദുബായ്‌: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ പുതിയ ചാമ്പ്യനെ ഇന്നു വൈകുന്നേരം അറിയാം. കന്നി ട്വന്റി20 കിരീടം ലക്ഷ്യം വയ്‌ക്കുന്ന ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട്‌ 7.30 മുതലാണ് മത്സരം. രണ്ട്‌ ടീമിനൊപ്പവും എന്തിനും പോന്ന താരങ്ങളുള്ളതിനാല്‍ പ്രവചനങ്ങള്‍ അസാധ്യം.

വേദി ദുബായ്‌ ആണെന്നതിനാല്‍ ടോസ്‌ ഫൈനലിലും നിര്‍ണായകമാകും. ഓസ്‌ട്രേലിയ പാകിസ്‌താനെ തോല്‍പ്പിച്ച്‌ ഫൈനലില്‍ കടന്നപ്പോള്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചാണു ന്യൂസിലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം.