മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം; ക​ര​ക​യ​റ്റിയത് ഋ​തു​രാ​ജ്​ ഗെ​യ്​​ക്​​വാ​ദ്​, എറിഞ്ഞിട്ടത്​ ബ്രാവോ

ദുബായ്: ഐ.​പി.​എ​ൽ 14ാം സീ​സ​ൺ ര​ണ്ടാം ഭാ​ഗ​ത്തി​ലെ ആ​ദ്യ ക​ളി​യിൽ വിജയം കുറിച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​. 20 റൺസിനാണ്​ ​ചെന്നൈയുടെ വിജയം. ധോണിയും സംഘവും ഉയർത്തിയ 157 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്​സ്​ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 136ന്​ അവസാനിച്ചു.ടോ​സ്​ നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ചെ​​ന്നൈ ആ​റു വി​ക്ക​റ്റി​ന്​ 156 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റി​ന്​ ഏ​ഴു​ റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ചെ​ന്നൈ​യെ ര​ക്ഷി​ച്ച​ത്​ 58 പ​ന്തി​ൽ 88 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ​നി​ന്ന ഋ​തു​രാ​ജ്​ ഗെ​യ്​​ക്​​വാ​ദി​ൻ്റെ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങാ​ണ്.

അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ ചെ​റു​ത്തു​നി​ൽ​പും (33 പ​ന്തി​ൽ 26) ഡ്വെ​യ്​​ൻ ബ്രാ​വോ​യു​ടെ (8 പ​ന്തി​ൽ 23) കൂ​റ്റ​ന​ടി​ക​ളും ചെ​ന്നൈ​ക്ക്​ തു​ണ​യാ​യി.ആ​ദ്യ ഓ​വ​റി​ൽ ഫാ​ഫ്​ ഡു​പ്ല​സി​യെ (0) ട്രെൻറ്​ ബോ​ൾ​ട്ടും ര​ണ്ടാം ഓ​വ​റി​ൽ മു​ഈ​ൻ അ​ലി​യെ (0) ആ​ഡം മി​ൽ​നെ​യും മ​ട​ക്കി​യ​തി​നു​പി​ന്നാ​ലെ അ​മ്പാ​ട്ടി റാ​യു​ഡു (0) പ​രി​ക്കേ​റ്റ്​ മ​ട​ങ്ങു​ക​യും സു​രേ​ഷ്​ റെ​യ്​​ന ബോ​ൾ​ട്ടി​ന്​ വി​ക്ക​റ്റ്​ സ​മ്മാ​നി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ചെ​ന്നൈ മൂ​ന്ന്​ ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റി​ന്​ ഏ​ഴ്. അ​ധി​കം വൈ​കാ​തെ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി (3) മി​ൽ​നെ​ക്ക്​ വി​ക്ക​റ്റ്​ ന​ൽ​കി​യ​തോ​ടെ നാ​ലി​ന്​ 24 എ​ന്ന നി​ല​യി​ലാ​യി.

ഒ​രു വ​ശ​ത്ത്​ വി​ക്ക​റ്റു​ക​ൾ കൊ​ഴി​യു​േ​മ്പാ​ഴും മ​റു​വ​ശ​ത്ത്​ ആ​ത്മ​​വി​ശ്വാ​സ​ത്തോ​ടെ ബാ​റ്റു​വീ​ശീ​യ ഗെ​യ്​​ക്​​വാ​ദി​ന്​ കൂ​ട്ടാ​യി ജ​ദേ​ജ​യെ​ത്തി​യ​തോ​ടെ ചെ​ന്നൈ സാ​വ​ധാ​നം ക​ര​ക​യ​റി. ജ​ദേ​ജ പ​തി​വി​ന്​ വി​പ​രീ​ത​മാ​യി ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ച​പ്പോ​ൾ ഗെ​യ്​​ക്​​വാ​ദ്​ മി​ക​ച്ച സ്​​ട്രോ​ക്കു​ക​ളി​ലൂ​ടെ സ്​​കോ​ർ ചെ​യ്​​തു. നാ​ലു സി​ക്​​സും ഒ​മ്പ​തു ഫോ​റു​മ​ട​ങ്ങി​യ​താ​യി​രു​ന്നു ഗെ​യ്​​ക്​​വാ​ദി​െൻറ ഇ​ന്നി​ങ്​​സ്. 17ാം ഓ​വ​റി​ൽ 105ൽ ​ജ​ദേ​ജ വീ​ണ​ശേ​ഷ​മെ​ത്തി​യ ബ്രാ​വോ ആ​ക്ര​മ​ണ​മൂ​ഡി​ലാ​യി​രു​ന്നു.മൂ​ന്നു സി​ക്​​സു​മാ​യി അ​തി​വേ​ഗം സ്​​കോ​ർ ചെ​യ്​​ത ബ്രാ​വോ​യു​ടെ​യും ഗെ​യ്​​ക്​​വാ​ദി​െൻറ​യും ക​രു​ത്തി​ൽ ചെ​ന്നൈ 150 ക​ട​ന്നു. മും​ബൈ​ക്കാ​യി ​ബോ​ൾ​ട്ട്, മി​ൽ​നെ, ജ​സ്​​പ്രീ​ത്​ ബും​റ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. പ​രി​ക്കേ​റ്റ നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​യും ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യു​മി​ല്ലാ​തെ​യാ​ണ്​ മും​ബൈ ഇ​റ​ങ്ങി​യ​ത്. പ​ക​രം സൗ​ര​ഭ്​ തി​വാ​രി​യും അ​ൻ​മോ​ൽ​പ്രീ​ത്​ സി​ങ്ങു​മി​റ​ങ്ങി. രോ​ഹി​തി​ൻ്റെ അ​ഭാ​വ​ത്തി​ൽ കീ​റോ​ൺ പൊ​ള്ളാ​ർ​ഡാ​ണ്​ മും​ബൈ​യെ ന​യി​ച്ച​ത്.