പുതിയ അധ്യയന വർഷത്തിൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​ത് 3,05,414 വിദ്യാർഥികൾ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ 3,05,414 വിദ്യാർഥികൾ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ 1,20,706 കു​ട്ടി​ക​ളും എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ 1,84,708 കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.

2020 – 21ൽ ​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1,05472 കു​ട്ടി​ക​ളും എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1,71,460 കു​ട്ടി​ക​ളു​മ​ട​ക്കം 2,76,932 കു​ട്ടി​ക​ളാ​ണ് ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 28,482 കു​ട്ടി​ക​ളാ​ണ് ഒ​ന്നാം​ക്ലാ​സി​ൽ ഇ​ത്ത​വ​ണ അ​ധി​ക​മാ​യി എ​ത്തി​യ​ത്.

അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 6,615 കു​ട്ടി​ക​ളു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​വ​ർ​ഷം 44,849 കു​ട്ടി​ക​ൾ അ​ണ്‍​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്‌​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ ഈ ​വ​ർ​ഷം 38,234 കു​ട്ടി​ക​ളാ​യി ചു​രു​ങ്ങി.