ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: 2020- 21 അധ്യയനവര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊറോണ സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഈ അധ്യയന വര്‍ഷത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.