പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡൽ; വിനോദ് കുമാറിന് വെങ്കലം

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ഗെയിംസില്‍ തങ്ങളുടെ മൂന്നാമത്തെ മെഡലും ഇന്ത്യ സ്വന്തമാക്കി. ട്രാക്കിലാണ് ഇത്തവണ മെഡല്‍ ലഭിച്ചത്.

പുരുഷന്‍മാരുടെ F52 വിഭാഗം ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ രാജ്യത്തിനു വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കി. ഇന്നു ഇന്ത്യക്കു ലഭിച്ച മൂന്നാമത്തെ മെഡല്‍ കൂടിയാണിത്. ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നീസ്), നിഷാദ് കുമാര്‍ (ഹൈജംപ്) എന്നിവര്‍ മെഡൽ സമ്മാനിച്ചതിനു പിന്നാലെയാണ് വിനോദിന്റെ നേട്ടം.