കുവൈറ്റിൽ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കുവൈറ്റ്: കോട്ടയം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതംമൂലം മരണമടഞ്ഞു. കോട്ടയം കുറുവിലങ്ങാട് സ്വദേശി സജികുമാർ കെ.ആർ (55) ആണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം അബ്ബാസിയയിലാണ് താമസം. ഇന്ന് രാവിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അൽ റൗദത്താൻ മിനറൽ വാട്ടർ ബോട്ടിലിങ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജർ ആയി ജോലി ചെയ്‌തു വരികയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങൾ സാരഥി ക്രൈസിസ് മാനേജ്‌മെന്റ് ആരംഭിച്ചു. ഭാര്യ ബിന്ദു (ഫിർദൗസ് ക്ലിനിക്), മക്കൾ തുഷാര, താരക, തേജസ് കൃഷ്ണ.