ടോക്യോ: ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.
അതേസമയം, വനിതാ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഇന്ന് ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഷൂട്ടിംഗിലും ഇന്ത്യൻ സംഘത്തിന് ഇന്ന് മത്സരമുണ്ട്.
നേരത്തെ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായിരുന്നു. ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്. അമേരിക്കയുടെ ജെന്ന പ്രാൻഡിനിയും ഗാബി തോമസും സെമി ഫൈനലിൽ പ്രവേശിച്ചു. ജെന്നയാണ് ഒന്നാം സ്ഥാനത്ത്.
വനിതകളുടെ 200 മീറ്റർ ഹഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു. പോർട്ടി റിക്കോയുടെ ജാസ്മിൻ ഒളിമ്പിക് റെക്കോർഡോടെയാണ് വനിതകളുടെ 100 മീറ്റർ ഹർഡിൽസ് സെമിയിലേക്ക് കടന്നത്. 12.26 സെക്കൻഡിലാണ് ജാസ്മിൻ മത്സരം പൂർത്തിയാക്കിയത്.