ഇ​റ്റ​ലി​യു​ടെ മാ​ഴ്സെ​ൽ ജേ​ക്ക​ബ്സ് വേ​ഗ​രാ​ജാ​വ്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ഇ​റ്റ​ലി​യു​ടെ മാ​ഴ്സെ​ൽ ജേ​ക്ക​ബ്സ് വേ​ഗ​രാ​ജാ​വ്. 9.80 സെ​ക്ക​ൻ​ഡി​ൽ 100 മീ​റ്റ​ർ ഓ​ടി എ​ത്തി​യാ​ണ് ഇ​റ്റാ​ലി​യ​ൻ താ​ര​ത്തി​ന്‍റെ സു​വ​ർ​ണ​നേ​ട്ടം. അ​മേ​രി​ക്ക​യു​ടെ ഫ്ര​ഡ് കേ​ർ​ലി (9.84) വെ​ള്ളി​യും കാ​ന​ഡ​യു​ടെ ആ​ന്ദ്രെ ഡി ​ഗ്രാ​സ് (9.89) വെ​ങ്ക​ല​വും നേ​ടി.

ഒ​ളി​മ്പി​ക്സി​ൽ യൂ​റോ​പ്യ​ൻ താ​രം വേ​ഗ​രാ​ജാ​വാ​കു​ന്ന​ത് 29 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്. 1992ൽ ​ബ്രി​ട്ട​ന്‍റെ ലി​ൻ​ഫോ​ർ​ഡ് ക്രി​സ്റ്റി​യാ​ണ് ഇ​തി​നു​മു​ന്പ് വേ​ഗ​രാ​ജാ​വാ​യ​ത്.

അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഒ​ളി​മ്പി​ക്സു​ക​ൾ​ക്കു ശേ​ഷം ജ​മൈ​ക്ക​ൻ താ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത ഫൈ​ന​ലി​നാ​ണ് ടോ​ക്കി​യോ​യി​ൽ അ​ര​ങ്ങൊ​രു​ങ്ങി​യ​ത്. ആ​ദ്യ സെ​മി​ഫൈ​ന​ലി​ല്‍ ജ​മൈ​ക്ക​ൻ സൂ​പ്പ​ർ​താ​രം യൊ​ഹാ​ന്‍ ബ്ലേ​ക്ക് ഫി​നി​ഷ് ചെ​യ്ത​ത് ആ​റാ​മ​താ​യാ​ണ്. അ​മേ​രി​ക്ക​യു​ടെ ട്രി​വോ​ണ്‍ ബ്രൊ​മെ​ലും ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി.

അ​തേ​സ​മ​യം ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച് ചൈ​ന​യു​ടെ സൂ​ബിം​ഗ്ഷി​യാ​ൻ 9.83 മി​നി​റ്റി​ന്‍റെ ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡോ​ടെ ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു. സൂ​ബിം​ഗ്ഷി​യാ​ൻ100 മീ​റ്റ​ര്‍ ഒ​ളി​മ്പി​ക്സ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ചൈ​നീ​സ് താ​ര​മെ​ന്ന റി​ക്കാ​ർ​ഡും സ്വ​ന്ത​മാ​ക്കി.