ടോക്യോയിൽ ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; ബോക്‌സിങ്ങില്‍ അമിത് പാംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി

ടോക്യോ: ഒളിമ്പിക്സിൽ ഒരു വെള്ളി മെഡൽ മാത്രമുള്ള ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ബോക്‌സിങ്ങില്‍ 52 കിലോ വിഭാഗത്തില്‍ അമിത് പാംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

കൊളംബിയയുടെ യുബെര്‍ജന്‍ മാര്‍ടിനസിനോട് തോറ്റാണ് ലോക ഒന്നാം നമ്പര്‍ താരം പുറത്തായത്. 4-1 എന്ന സ്ലിറ്റ് ഡിസിഷനിലാണ് കൊളംബിയന്‍ താരത്തിന്റെ ജയം.

റിയോയിലെ വെള്ളി മെഡല്‍ ജേതാവിനെതിരെ ആദ്യ റൗണ്ടില്‍ അമിത് ജയം പിടിച്ചു. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ കൊളംബിയന്‍ താരം അവസാന രണ്ട് റൗണ്ടിലും ജയം പിടിച്ച് ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.