പ്ലസ്ടു പരീക്ഷാഫലം ഇന്ന്; വൈകുന്നേരം നാലുമുതൽ ഫലമറിയാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ​ഫ​ലം ഇ​ന്ന് പ്രഖ്യാപിക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടിയാണ് ഫലം പ്ര​ഖ്യാ​പി​ക്കുക.

മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന. കൊറോണയും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കൊറോണ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്.

നാ​ല് മണി മു​ത​ൽ വെ​ബ് സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​കും. ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന വെബ്സൈ​​​റ്റു​​​കൾ

http://www.results.kite.kerala.gov.in http://www.prd.kerala.gov.in http://www.keralaresults.nic.in , http://www.dhsekerala.gov.in

തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.

അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്.