തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി പരീക്ഷഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുന്‍ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം.
2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായത്.
2035 സ്‌കൂളില്‍ നിന്നായി 3,73,788 പേരാണ് പരീക്ഷ എഴുതിയത്. 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു.
നാല് മണിമുതല്‍ ഫലം ലഭ്യമാവും.http://www.results.kite.kerala.gov.in http://www.prd.kerala.gov.in http://www.keralaresults.nic.in , http://www.dhsekerala.gov.in എന്നി വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.
കൊറോണയും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കൊറോണ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി.
ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം നടത്തിയത്.
തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.