ഷൂട്ടിങ് , ഹോക്കി മെഡൽ പ്രതീക്ഷയിൽ ഇന്ത്യയുടെ മൽസരങ്ങൾ ഇന്ന്

ടോക്യോ: ഒളിമ്പിക്സ് അഞ്ചാം ദിനമായ ഇന്ന് മെഡൽ പ്രതീക്ഷയിൽ ഇന്ത്യയുടെ മൽസരങ്ങൾ. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ – അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്.

ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം വിഭാഗത്തിൽ മനു ഭേകർ-സൗരഭ് ചൗധരി, യശസ്വിനി ദേശ്വാൾ-അഭിഷേക് വർമ സഖ്യം മത്സരിക്കും

ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും.

ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്.

ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും.