സ്‌പെയിനിനെതിരെ ഇന്ത്യയുടെ നിര്‍ണായക വിജയം;പുരുഷ വിഭാഗം ഹോക്കിയില്‍ വൻ തിരിച്ചുവരവ്

ടോക്യോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് തകര്‍ന്നടിഞ്ഞ ഇടത്തു നിന്ന് ഇന്ന് സ്പെയിനിനെതിരെ ഇന്ത്യ നിര്‍ണായക വിജയം പിടിച്ചെടുത്തു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

രുപീന്ദര്‍ പാല്‍ സിങ് നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം. ഒന്നാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ നേടി മത്സരത്തില്‍ പിടിമുറുക്കിയതോടെ സ്പാനിഷ് സംഘത്തിന്റെ ആത്മവിശ്വാസം ചോര്‍ന്നു.

ക്ലോസ് റെയ്ഞ്ച് ഷോട്ടിലൂടെ സിമ്രന്‍ജീത് സിങാണ് ഇന്ത്യക്ക് ലീഡൊരുക്കിയത്. തൊട്ടുപിന്നാലെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി രുപീന്ദര്‍ തന്റെ ആദ്യ ഗോളും ഇന്ത്യയുടെ രണ്ടാം ഗോളും ഉറപ്പിച്ചു.

അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ വിജയം ഉറപ്പാക്കിയ മൂന്നാം ഗോള്‍ നേടിയത്. ഇത്തവണയും രുപീന്ദര്‍ പാല്‍ സിങാണ് ഗോള്‍ സ്‌കോറര്‍. ആദ്യ കളിയിലെന്ന പോലെ ഇത്തവണയും മലയാളി താരം ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായ