കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍; ആരോപണത്തിലുറച്ച് കിറ്റെക്‌സ്

കൊച്ചി: കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എന്ന ആരോപണത്തിലുറച്ച് കമ്പനി. പിവി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നല്‍കിയ കുറിപ്പും കിറ്റെക്‌സ് പുറത്തുവിട്ടു.

കിറ്റെക്‌സിലെ തുടര്‍ച്ചയായ പരിശോധനകള്‍ക്കു പിന്നില്‍ ശ്രീനിജന്‍ ആണെന്ന് നേരത്തേ തന്നെ കിറ്റെക്‌സ് ആരോപണമുന്നയിച്ചിരുന്നു. ഇതു വ്യക്തമാക്കിയാണ് വീണ്ടും കത്ത് പുറത്തുവിട്ടത്. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തിയെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.