എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലം വേഗത്തിൽ അറിയാൻ സംവിധാനം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്. എസ്എസ്എൽസി ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഇതിനുശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.

എസ്എസ്എൽസി (എച്ച്.ഐ.) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്എൽസി (എച്ച്.ഐ.) ഫലം http:/thslchiexam.kerala.gov.in ലും ടി.എച്ച്. എസ്എൽസിഫലം (http://thslcexam.kerala.gov.in) ലും എ.എച്ച്. എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in ലും ലഭിക്കും.