വെംബ്ലി: അട്ടിമറി വീരന്മാരായ ഡെന്മാര്ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഡെന്മാര്ക്കിനെ കീഴടക്കിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ സ്കോര്‍ ചെയ്തപ്പോള്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ത്രീ ലയണ്‍സിന് തുണയായി. ഡെന്മാര്ക്കിനായി മിക്കേല്‍ ഡംസ്ഗാര്‍ഡ് ആശ്വാസ ഗോള്‍ നേടി.
മത്സരത്തില്‍ ആദ്യ ലീഡ് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍ ത്രീ ലയണ്‍സിനായി വിജയഗോള്‍ നേടി.