ഇന്ധന വില വീണ്ടും കൂട്ടി; കേരളത്തിലെങ്ങും പെട്രോള്‍ വില നൂറിലേക്ക്

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും, ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.73 രൂപയും, ഡീസലിന് 94. 28 രൂപയുമായി.