എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയ്ക്ക് ജയം

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ പാരഗ്വായേയും തോല്‍പിച്ച്‌ അര്‍ജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. 10ാം മിനുറ്റില്‍ ഡാരിയോ ഗോമസ് ആണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനും അവര്‍ക്കായി.

10ാം മിനുറ്റില്‍ അലക്‌സാണ്‍ഡ്രോ ഗോമസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസ്സിയില്‍ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചല്‍ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച പാരഗ്വായ് മികച്ച കളി പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.