കിങ്‌സ്റ്റണ്‍: വേഗം കൊണ്ട് ട്രാക്കിനെ കീഴടക്കിയ ഒളിമ്പിക് ഗ്രേറ്റ് സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടും പങ്കാളിയായ കാസി ബെന്നറ്റും തങ്ങള്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ പിറന്നതായി ട്വിറ്ററീലൂടെ അറിയിച്ചു. എന്നാല്‍ കുഞ്ഞുങ്ങളുടെ പേരിലെ കൗതുകമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.
ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടാണ് പുതിയ അതിഥികളുടെ ചിത്രങ്ങള്‍ക്ക് ഒപ്പം പേരും വെളിപ്പെടുത്തികൊണ്ട് ബോള്‍ട്ടിന്റെ ഭാര്യ കാസി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ടെന്നും സെയിന്റ് ലിയോ ബോള്‍ട്ടെന്നുമാണ് കുഞ്ഞുങ്ങളുടെ പേരുകള്‍. തന്റെ ഓരോ കുട്ടികളുടെ പേരിനും അടുത്തായി ഒരു മിന്നല്‍ ഇമോജിയും കാസി ചേര്‍ത്തിട്ടുണ്ട്.
ഇരട്ട കുട്ടികളുടെ എപ്പോള്‍ ജനിച്ചു എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും മൂത്തമകളായ ഒളിമ്പിയ ലൈറ്റനിംഗ് ബോള്‍ട്ടിനും ഒപ്പമുള്ള കുടുംബ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മക്കളുടെ പേര് വെളിപ്പെടുത്തിയതോടെ രസകരമായ നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ലൈറ്റനിങ്ങും തണ്ടറും കൂടി ചേര്‍ന്നാല്‍ വീട്ടില്‍ എപ്പോഴും സ്‌റ്റോം ആയിരിക്കുമല്ലോ എന്നാണ് ഇതില്‍ ഒരു കമന്റ്. മിന്നലും തണ്ടറും ഉള്ള സ്ഥിതിക്ക് ലിയോക്ക് കൂടി അതിനൊത്ത പേരിടാമായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്. 2020 മെയ് മാസത്തിലാണ് ഒളിമ്പിയ മിന്നല്‍ ബോള്‍ട്ട് ജനിച്ചതെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് ബോള്‍ട്ട് മകളുടെ പേര് വെളിപ്പെടുത്തിയത്.