പൊറുതിമുട്ടിയ ജനങ്ങളെ വലച്ച് ഇന്ധന വില വീണ്ടും കൂട്ടി ; പെട്രോൾ വില നൂറിലേക്ക്

കൊച്ചി: മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പൊറുതിമുട്ടിയ രാജ്യത്തെ ജനങ്ങളെ വലച്ച് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒൻപതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇതോടെ തിരുവനന്തപുരത്തെ പെടോൾ 98.70 രൂപയായി. ഒരു ലിറ്റർ ഡീസലിന് തലസ്ഥാനത്ത് 93.93 രൂപ നൽകണം.

കൊച്ചിയിൽ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 97.13 രൂപയും ഡീസലിന് 92. 47 രൂപയുമായി വർധിച്ചു. രാജ്യത്തെ ഇന്ധന വില വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. കൊറോണ ദുരിതത്തിനൊപ്പമാണ് പെട്രോൾ ഡീസൽ വിലവർധനയും ജനങ്ങളെ ദുരിതത്തിലാക്കുന്നത്.