ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ 2032ലെ ഒളിംപിക്സിന് വേദിയാകും

ടോക്യോ: ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ 2032ലെ ഒളിംപിക്സിന് വേദിയാകും. അടുത്ത മാസം ടോക്യോയിൽ നടക്കുന്ന ഐ ഒ സി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ടോക്യോ ഒളിംപിക്സുമായി ബന്ധപ്പെട്ട് നടക്കുന്ന ഐ ഒ സി യോഗത്തിൽ ബ്രിസ്ബേൻ 2032 ഒളിംപിക്സിന്റെ വേദിയായി പ്രഖ്യാപിക്കുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു. നറുക്കെടുപ്പ് നടപടികൾ വേഗത്തിലാക്കാനുള്ള പുതിയ സംവിധാനം വഴി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഒളിമ്പിക് വേദിയായിരിക്കും ബ്രിസ്ബേൻ.

ഐ ഒ സി വൈസ് പ്രസിഡന്റ് ജോൺ കോട്സ് ആണ് ബ്രിസ്ബേനെ 2032 ഒളിമ്പിക്സ് വേദിയായി നാമനിർദ്ദേശം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐ ഒ സി നാമനിർദ്ദേശം അംഗീകരിച്ചിരുന്നു.