തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു. ലോക്ക്ഡൗണ്‍ പതിനാറു വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കൊറോണ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൊറോണ വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ 16 വരെ നീട്ടിയിരിക്കുന്നതെന്നും എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം മാത്രമേ ആരംഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നീറ്റ് പരീക്ഷക്കാവശ്യമായ ചില സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ ഓഫീസുകളില്‍ പോയി വാങ്ങേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പരീക്ഷകള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയാല്‍ മതി.സംസ്ഥാനത്ത് ജൂൺ 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു