സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; ഈ മാസം 1320 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4,560 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് 36,360 രൂപയും ഗ്രാമിന് 4,545 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ ഔണ്‍സിന് 1876.17 ഡോളര്‍ എന്ന നിലവാരത്തിലാണ് സ്വര്‍ണ വില.

മെയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ഇതുവരെ പവന് 1,320 രൂപയുടെ വര്‍ധനയാണുള്ളത്. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ നേട്ടം ഉണ്ടാക്കും എന്ന പ്രതീക്ഷ വില വര്‍ദ്ധനവിന് കാരണാമായതായി സാമ്പത്തിക വിദഗദ്ധര്‍ പറയുന്നു.