ന്യൂഡെൽഹി: ദേശീയ ഗുസ്തി ജൂനിയര്‍ ചാമ്പ്യൻ്റെ കൊലപാതക കേസില്‍ ഒളിവില്‍ കഴിയുന്ന ഗുസ്തി താരം ഒളിമ്പ്യൻ സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക.
സുശീലിനൊപ്പം ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെ കുറിച്ച് വിവരം നല്കിയാല് 50,000 രൂപ പാരിതോഷികം നല്‍കും. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ സാഗര്‍(23) മരിച്ച കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്.
ഇവരെ കണ്ടെത്താന്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലകളിലും സമീപ സംസ്ഥാനങ്ങളിലും പരിശോധന ശക്തമാക്കിയതായി പോലീസ് അറിയിച്ചു.