സ്വർണ വില വീണ്ടും വർധിച്ചു; ഈ മാസത്തെ ഉയർന്ന നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 36,120 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ചു. 4515 ആണ് ഒരു ഗ്രാം സ്വർണത്തിൻറെ വില.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചക്കിടെ ആയരത്തിലധികം രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. കൊറോണ പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വില ഉയരുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത