സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് ഫ​ലം ജൂ​ണി​ൽ: സ്കൂ​ളു​ക​ൾ​ക്ക് നേ​രി​ട്ട് മാർക്ക് അ​പ്ലോ​ഡ് ചെ​യ്യാ​ൻ ഇ-​പ​രീ​ക്ഷ പോ​ർ​ട്ട​ൽ

ന്യൂ​ഡെൽ​ഹി: പ​ത്താം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് സ്കൂ​ളു​ക​ൾ​ക്ക് നേ​രി​ട്ട് അ​പ്ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഇ-​പ​രീ​ക്ഷ പോ​ർ​ട്ട​ൽ തു​റ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജ്യു​ക്കേ​ഷ​ൻ (സി.​ബി.​എ​സ്.​ഇ). മേ​യ് ഒ​ന്നാം തീ​യ​തി പ്ര​ഖ്യാ​പി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശപ്ര​കാ​രം എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും 10-ാം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്കു​ക​ൾ href=https://www.cbse.gov.in/newsite/reg2021.html/>www.cbse.gov.in/newsite/reg2021.html എ​ന്ന വി​ലാ​സം വ​ഴി പോ​ർ​ട്ട​ലി​ൽ അ​പ്ലോ​ഡ് ചെ​യ്യാം.

ജൂ​ൺ അ​ഞ്ചി​ന​കം എ​ല്ലാ സ്കൂ​ളു​ക​ളും മാ​ർ​ക്ക് അ​പ്ലോ​ഡ് ചെ​യ്യ​ണം. ഒ​രി​ക്ക​ൽ അ​പ്ലോ​ഡ് ചെ​യ്ത ഫ​ലം പി​ന്നീ​ട് തി​രു​ത്താ​ൻ ക​ഴി​യി​ല്ല. ജൂ​ൺ മൂ​ന്നാ​വാ​ര​ത്തോ​ടെ​യാ​കും ഫ​ല​പ്ര​ഖ്യാ​പ​നം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ-​പ​രീ​ക്ഷാ പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് ഫ​ലം പ​രി​ശോ​ധി​ക്കാം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഒ​ബ്ജ​ക്ടീ​വ് രീ​തി​യി​ലു​ള്ള കം​പാ​ർ​ട്ട്മെ​ൻറ് പ​രീ​ക്ഷ​യും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു.

കൊറോണ വൈറസ് രോ​ഗ​ബാ​ധ മൂ​ലം പ​ത്താ​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സി​ബി​എ​സ്.​ഇ, പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്‌ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കും ഇ​ൻറേ​ണ​ൽ അ​സെ​സ്മെ​ൻറു​ക​ളു​ടെ മാ​ർ​ക്കും അ​പ്ലോ​ഡ് ചെ​യ്യാ​ൻ സ്കൂ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​കെ 100 മാ​ർ​ക്കി​ലാ​കും ഫ​ലം.