നെഞ്ചുവേദനയെ തുടർന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽഹിയിലെ ആർ ആർ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

നെഞ്ചുവേദനയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട രാഷ്ട്രപതിയെ രാവിലെയാണ് സൈനിക ആശുപത്രിയിലെത്തിച്ചത്.
നേരത്തെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദിന് രാജ്യത്തിന്റെ 50ാം സ്വാതന്ത്ര്യ ദിനത്തിൽ രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നിരുന്നു.

കൊറോണ വൈറസ് രോഗത്തിനെതിരായ വാക്സിന്റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു.