ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു

സാൻ സാൽവദോർ: എൽ സാൽവദോറിന്റ ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു. കാതറിൻ ഡയസ് എന്ന 22 വയസുകാരിയാണ് വെള‌ളിയാഴ്‌ച പരിശീലനത്തിനിടെ മിന്നലേറ്റ് ദാരുണമായി മരിച്ചത്. രാജ്യത്തെ എൽ ടുൻകൊ ബീച്ചിൽ വച്ച്‌ വെള‌ളത്തിൽ നിന്നും ഉയർന്ന് ചാടുന്ന പരിശീലനത്തിനിടെ പെട്ടെന്ന് മിന്നലേൽക്കുകയായിരുന്നു.

ഉടനെ ആരംഭിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തീവ്ര പരിശീലനത്തിലായിരുന്നു കാതറിൻ. സർഫിംഗ് ദേശീയ സംഘടനയായ സാൽവദോറൻ സർഫ് ഫെഡറേഷൻ അംഗവുമായിരുന്നു കാതറിൻ ഡയസ്. സംഭവം സാൽവദോറൻ സർഫ് ഫെഡറേഷന് വലിയ നഷ്‌ടമാണുണ്ടാക്കിയതെന്ന് സംഘടനാംഗങ്ങൾ പറഞ്ഞു.