ന്യൂഡെൽഹി: ഇന്ത്യയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ കളിക്കാൻ ക്ഷണം. ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മത്സരിക്കേണ്ട ആസ്ട്രേലിയയും ഖത്തറും പിന്മാറിയതോടെയാണ് അധികൃതർ ഇന്ത്യയെ ക്ഷണിച്ചത്. കഴിഞ്ഞ വർഷം നടക്കാനിരുന്ന ടൂർണമെൻ്റ് കൊറോണയെ തുടർന്ന് ഈ വർഷത്തിലേക്ക് മാറ്റിവച്ചിരുന്നു. ഇതിലേക്കാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്.
അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിന്ന് ജൂൺ മാസത്തിലേക്ക് മാറ്റിയതിൻ്റെ പശ്ചാത്തലത്തിൽ ഈ ക്ഷണത്തിന് ഇന്ത്യ മറുപടി നൽകിയിട്ടില്ല.
കോപ്പ അമേരിക്ക കളിക്കാൻ ഇന്ത്യക്ക് ക്ഷണം ലഭിച്ച വിവരം അഖിലേന്ത്യാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. ജൂൺ 11നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. കൊളംബിയയും അർജൻ്റീനയുമാണ് ആതിഥേയർ.