സാമ്പത്തിക സര്‍വെ: സെന്‍സെക്‌സില്‍ 343 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം.

സെൻസെക്സ് 343 പോയന്റ് നേട്ടത്തിൽ 47,217ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 13,920ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 928 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 203 ഓഹരികൾ നഷ്ടത്തിലുമാണ്. 26 ഓഹരികൾക്ക് മാറ്റമില്ല.

ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, സൺ ഫാർമ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

സിപ്ല, ഡാബർ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, തുടങ്ങി 27 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.