മുൻ ഇന്ത്യൻ ഹോക്കി താരം മൈക്കൾ കിൻഡോ അന്തരിച്ചു

റൂർക്കേല (ഒഡിഷ): മുൻ ഇന്ത്യൻ ഹോക്കി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മൈക്കൾ കിൻഡോ (73) അന്തരിച്ചു. ഒഡിഷയിലെ റൂർക്കേലയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1972-ൽ മ്യൂണിക്കിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീം അംഗമായിരുന്നു കിൻഡോ.

1975-ൽ ക്വാലാലംപുരിൽ നടന്ന ലോകകപ്പ് നേടിയ ടീമിലെ ഫുൾ ബാക്കായിരുന്നു. ഫൈനലിൽ പാകിസ്താനെ തകർത്ത് കന്നി ലോകകപ്പ് സ്വർണ മെഡൽ നേടിയ ടീമിലും കിൻഡോ കളിച്ചു.