ഐഎസ്എല്ലിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം

പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം. ഹൈദരാബാദ് എഫ്സിയെ മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ ബ്ലാസ്റ്റേഴ്സ് തകർത്തത്​. 29ാം മിനിറ്റിൽ അബ്ദുൽ ഹക്കുവാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്.

ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കു ഉജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് ടീമിനെ മുന്നിലെത്തിച്ചത്. റെയേറയെടുത്ത കോർണർ കിക്കാണ്​ ഗോളിന്​ വഴിയൊരുക്കിയത്​. 88ാം മിനിറ്റിൽ ആസ്​ട്രേലിയൻ താരം ജോർദാൻ മറെയാണ്​ രണ്ടാം ഗോൾ നേടിയത്​. ഏഴ്​ മത്സരങ്ങളിൽനിന്ന്​ ആറ്​ പോയ​േന്‍റാടെ ഒമ്പതാം സ്​ഥാനത്താണ്​ നിലവിൽ കേരളം.