സംസ്ഥാനത്ത് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ 28 മുതൽ തു​റ​ക്കാൻ അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ ശിപാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാപന പ്രതിസന്ധിയെ തു​ട​ർ​ന്ന് അ​ട​ച്ച സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ ഈ ​മാ​സം മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് കേ​ര​ളാ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്നു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സി​ൻ​ഡി​ക്ക​റ്റി​നും സ​ർ​ക്കാ​രി​നും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​റെ​യും ഈ ​മാ​സം 18 ഓ​ടെ അ​വ​സാ​നി​ക്കും.

അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ ത​യാ​റാ​ക്കി​യ പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ബി​ടെ​ക് എ​സ് ഏ​ഴ് സെ​മ​സ്റ്റ​ർ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ളും ലാ​ബ് ക്ലാ​സു​ക​ളും ഈ ​മാ​സം 28 മു​ത​ൽ ആ​രം​ഭി​ക്കും. കോ​ർ സ​ബ്ജ​ക്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ളി​ലെ​ത്തി പ​ഠി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ത്തീ​ക​രി​ക്കാ​നും കോ​ള​ജു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ സ​ർ​ക്കാ​രി​ന് ന​ല്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ടു​ത്ത ആ​ഴ്ച്ച ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും. ​റിപ്പോ​ർ​ട്ടി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കി​യാ​ൽ ഈ ​മാ​സം 28 മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ൾ ആം​ര​ഭി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കും. 2021 ജ​നു​വ​രി ഒ​ൻ​പ​തു വ​രെ​യാ​ണ് ഈ ​ക്ലാ​സു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.