വാഷിംഗ്ടൺ: ഫേസ്ബുക്കിന്റെ ലിബ്ര ക്രിപ്റ്റോകറൻസി ജനുവരിയിൽ തന്നെ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജനീവ ആസ്ഥാനമായുള്ള ലിബ്ര അസോസിയേഷൻ ഇതിനു തത്ത്വത്തിൽ പിന്തുണ നൽകുന്നതായാണ് സൂചന. ലിബ്രയുടെ പിന്തുണയോടെ ഒരൊറ്റ ഡിജിറ്റൽ നാണയം പുറത്തിറക്കാൻ ഫേസ്ബുക്ക് പദ്ധതിയിടുന്നുവെന്ന് ഫിനാൻഷ്യൽ ടൈംസ് പറഞ്ഞു.
ലോകമെമ്പാടുമുള്ള റെഗുലേറ്റർമാരും സെൻട്രൽ ബാങ്കുകളും സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നും പണത്തിനു മുകളിലുള്ള മുഖ്യധാരാ ശക്തി ഇല്ലാതാക്കുമെന്നും ആശങ്ക ഉയർത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഫേസ്ബുക്ക് ഇതു നിർത്തിവച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം പരമ്പരാഗത കറൻസികളുടെ പിന്തുണയുള്ള മറ്റ് നാണയങ്ങൾക്കു തുല്യമായി ആയിരിക്കും ഇതും പുറത്തിറക്കുകയെന്നാണ് സൂചന. എന്നാൽ ഇതിന് ലിബ്രാ അസോസിയേഷൻ മറുപടി നൽകിയില്ല.
പേയ്മെന്റ് ലൈസൻസിനായി ലിബ്ര അപേക്ഷ സ്വീകരിച്ചതായി സ്ഥിരീകരിക്കുന്ന സ്വിസ് റെഗുലേറ്ററായ ഫിൻമയും ഏപ്രിലിനു ശേഷം ഇക്കാര്യത്തോടു പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ പദ്ധതിക്കൊപ്പം പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റു മൂന്നു പേർ കൂടിയുണ്ടത്രേ.
ലിബ്ര അസോസിയേഷനിലെ 27 അംഗങ്ങളിൽ ഒരാളായ ഫേസ്ബുക്ക്, വ്യക്തിഗത പരമ്പരാഗത കറൻസികളുടെ പിന്തുണയുള്ള ഒരു സ്റ്റേബിൾകോയിനുകളും കറൻസിപെഗ്ഡ് സ്റ്റേബിൾകോയിനുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ടോക്കണും നൽകാൻ സ്വിറ്റ്സർലൻഡിലെ മാർക്കറ്റിനെ സ്വാധീനിച്ചിരുന്നതായി നേരത്തെ വാർത്തയുണ്ടായിരുന്നു.