യുറഗ്വായ് താരം ലൂയിസ് സുവാരസിന് കൊറോണ ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഔട്ട്

മൊണ്ടേവിഡിയോ: സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ യുറഗ്വായ് താരം ലൂയിസ് സുവാരസിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. യുറഗ്വായ് ഫുട്ബോൾ അസോസിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

സുവാരസിനെ കൂടാതെ യുറഗ്വായ് ഗോൾകീപ്പർ റോഡ്രിഗോ മൗനോസ്, ഓഫീഷ്യൽ മത്യാസ് ഫറാൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യുറഗ്വായ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

ഇതോടെ ചൊവ്വാഴ്ച ബ്രസീലിനെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം സുവാരസിന് നഷ്ടമാകും. ശനിയാഴ്ച സ്പാനിഷ് ലീഗിൽ തന്റെ മുൻ ക്ലബ്ബ് ബാഴ്സലോണയ്ക്കെതിരെയും താരത്തിന് കളത്തിലിറങ്ങാൻ സാധിക്കില്ല.