ദുബായ്: അരങ്ങേറ്റ മത്സരത്തിൽ അടിച്ചുപൊളിച്ചു കളിച്ച മലയാളി യുവതാരം ദേവ്ദത്ത് പടിക്കൽ ആണ് ഇപ്പോൾ കേരളത്തിലെ താരം.
തുടക്കക്കാരൻ ദേവിനെ ശാന്തനാകാൻ വിട്ട് ആരോൺ ഫിഞ്ച് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് സകലരും കരുതിയത്. എന്നാൽ, ഫിഞ്ചിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇരുപതുകാരൻ ദേവ്ദത്തിന്റെ അനായാസ സ്ട്രോക് പ്ലേ. പരിശീലനകാലത്ത് ദേവ്ദത്തിന്റെ പ്രകടനം അടുത്തറിഞ്ഞ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ദേവ്ദത്തിന് ടീമിന്റെ ആദ്യമത്സരത്തിൽ അരങ്ങേറാൻ അവസരം ഒരുക്കിയത്. മലപ്പുറം ജില്ലക്കാരായ മാതാപിതാക്കളുടെ, നന്നായി മലയാളം സംസാരിക്കുന്ന ഈ മകന്റെ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിനെതിരെ രണ്ടാം ഓവറില്‍ സന്ദീപ് ശര്‍മയെ ബൗണ്ടറിയടിച്ച് തുടങ്ങിയ പടിക്കല്‍ നാലാം ഓവറില്‍ ടി നടരാജനെ മൂന്ന് ബൗണ്ടറിയടിച്ച് വരവറിയിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ പടിക്കലും ഫിഞ്ചും ചേര്‍ന്ന് 11 ഓവറില്‍ 90 റണ്‍സടിച്ചു. 42 പന്തില്‍ 56 റണ്‍സെടുത്ത പടിക്കലിനെ വീഴ്ത്തി വിജയ് ശങ്കര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ദേവ്‌ദത്ത് പടിക്കലിന്റെ പിതാവ് ബാബു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്.
ദേവ്‌ദത്തിന് നാലു വയസുള്ളപ്പോഴാണ് അച്ഛന്റെ ജോലി ആവശ്യാര്‍ത്ഥം കുടുംബം ഹൈദരാബാദിലേക്ക് താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവി കൂടി കണക്കിലെടുത്ത് 2011ല്‍ ബാംഗ്ലൂരിലെത്തി.
2018ല്‍ കര്‍ണാടകയ്ക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെ ആയിരുന്നു ദേവ്ദത്തിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം.അരങ്ങേറ്റമത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 77 റണ്‍സ് നേടി തിളങ്ങി.
2019ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ അരങ്ങേറി. 58 റണ്‍സുമായി തിളങ്ങി.2019ല്‍ തന്നെ ടി20 ക്രിക്കറ്റിലും അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ ഉത്തരാഖണ്ഡിനെതിരെ പുറത്താകാതെ 53 റണ്‍സെടുത്ത് തിളങ്ങി.
വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ 11 ഇന്നിംഗ്സുകളില്‍ നിന്ന് 67.67 ശരാശരിയില്‍ 619 റണ്‍സ് അടിച്ചുകൂട്ടി.
ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയുടെ അടിസ്ഥാന വിലക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലെത്തി.
2019ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ അരങ്ങേറി. 58 റണ്‍സുമായി തിളങ്ങി.
കഴിഞ്ഞ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 12 മത്സരങ്ങളില്‍ നിന്ന് 64.44 റണ്‍സ് ശരാശരിയില്‍ 580 റണ്‍സ് നേടി ടോപ് സ്കോററായി.
ഇപ്പോഴിതാ ഐപിഎല്‍ അരങ്ങേറ്റത്തിലും അര്‍ധസെഞ്ചുറിയുമായി വരവറിയിച്ചു.
∙ ദേവിന് ഐപിഎലിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം ലഭിച്ചതിന്റെ ത്രില്ലിലാണ് ഇവിടെ ബെംഗളൂരുവിലെ വീട്ടിൽ ഞങ്ങൾ എല്ലാവരും. ഉച്ചയ്ക്ക് വിളിച്ചപ്പോഴും പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യം അവൻ ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. എന്നാലും ഞങ്ങൾക്കു പ്രതീക്ഷയുണ്ടായിരുന്നു, നെറ്റ്സിൽ കോലിക്കും ഫിഞ്ചിനുമൊപ്പം പരിശീലനത്തിന് നന്നായി അവസരം ലഭിച്ചിരുന്നു. അവന് ടെൻഷൻ ഒന്നും ഇല്ലായിരുന്നു. യുഎഇയിലെ ചൂട് ബുദ്ധിമുട്ടിക്കുന്നെന്ന പ്രശ്നം മാത്രമേ പറഞ്ഞുള്ളൂ. – അമ്പിളി പടിക്കൽ (ദേവ്ദത്ത് പടിക്കലിന്റെ അമ്മ)
∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ലിസ്റ്റ് എ, ട്വന്റി20, ഐപിഎൽ എന്നിവയിലെല്ലാം അരങ്ങേറ്റമത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടുന്ന താരമാണ് ദേവ്ദത്ത് പടിക്കൽ.
∙ ദേശീയ ടൂർണമെന്റുകളിൽ കഴിഞ്ഞ സീസണിൽ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം
വിജയ് ഹസാരെ ട്രോഫി (ഏകദിനം)
2019–20 ടോപ് സ്കോറർ
ഇന്നിങ്സ്: 11
റൺസ്: 609
ശരാശരി: 67.66
സ്ട്രൈക്ക് റേറ്റ്: 81.09
സെഞ്ചുറി: 2
അർധസെഞ്ചുറി: 5
മുഷ്താഖ് അലി ട്രോഫി (ട്വന്റി20)
2019–20 ടോപ് സ്കോറർ
ഇന്നിങ്സ്: 12
റൺസ്: 580
ശരാശരി: 64.44
സ്ട്രൈക്ക് റേറ്റ്: 175.75
സെഞ്ചുറി: 1
അർധസെഞ്ചുറി: 5