രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ആംസ്റ്റർഡാം: രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ ഫുട്ബോളറായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചൊവ്വാഴ്ച നടന്ന സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിലാണ് പോര്‍ച്ചുഗലിനു വേണ്ടി റോണോ തന്റെ നൂറാമത് അന്താരാഷ്ട്ര ഗോള്‍ പൂര്‍ത്തിയാക്കിയത്.

സ്വീഡനെതിരായ മത്സരത്തിന്റെ 45ാം മിനുറ്റിലാണ് റോണോ തന്റെ നൂറാം അന്താരാഷ്ട്ര ഗോള്‍ നേടിയത്.എതിരില്ലാത്ത് രണ്ട് ഗോളിന് പോര്‍ച്ചുഗല്‍ സ്വിഡനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ടാംഗോള്‍ നേടിയതും റോണോ ആയിരുന്നു.

72ാം മിനുറ്റില്‍ നേടിയ ആ ഗോളോട് കൂടി റോണോയുടെ കരിയറിലെ ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 101 ആയി.