കൊച്ചി: സ്വർണവിലയിൽ ഇന്നും കുത്തനെയുള്ള ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് വീണ്ടും സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ രണ്ടു തവണയായി 800 രൂപ കുറഞ്ഞു പവന് 40,800 രൂപയിലെത്തിയിരുന്നു.
ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു. ജൂലൈ എട്ടിന്, ഗ്രാമിന് 5,250 രൂപയായിരുന്നു നിരക്ക്. പവന് 42,000 രൂപയും. സ്വര്‍ണത്തിന്റെ കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വിലകുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്.
ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.