സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡില്‍; പവന്‍ 35,120 ₹

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡില്‍. പവന് നാനൂറു രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 35,120.

ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയായി. ഇന്നലെ പവന്‍ വില 34,720 രൂപയായിരുന്നു.

കുറച്ചു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരത്തോളം രൂപയുടെ ഇടിവുണ്ടായിരുന്നു. അതിന് ശേഷം തിങ്കളാഴ്ച മുതല്‍ വര്‍ധന രേഖപ്പെടുത്തി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി അടുക്കുന്നതാണ് കഴിഞ്ഞ ഒന്ന്, രണ്ട് മാസമായി കണ്ടത്. കഴിഞ്ഞ മാസം സ്വര്‍ണ വില റെക്കോര്‍ഡ് ഇടുകയും ചെയ്തു. 35000 രൂപ കടന്നാണ് കുതിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വില ഈ മാസം രണ്ടാം തീയതി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിന്റെ ഒപ്പമെത്തി.