ഓസ്ട്രേലിയയിലേക്കും ജർമനിയിലേക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പോകരുത്; ചൈനയുടെ മുന്നറിയിപ്പ്

ബെ​യ്ജിം​ഗ്: ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കും ജ​ർ​മ​നി​യിലേക്കും വിദ്യാഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കാ​ൻ ഒ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന. ജ​ർ​മ​നി​യി​ൽ ഇ​പ്പോ​ഴും കൊറോണ ഭീ​തി വ്യാ​പ​ക​മാ​യു​ണ്ടെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഓ​സ്ട്രേ​ലി​യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ജൂ​ലൈ​യി​ൽ തു​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. എന്നാൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​രോ​ട് ഓ​സ്ട്രേ​ലി​യ വിമു​ഖ​ത​ കാ​ണി​ക്കു​ന്നതായി വാർത്തകൾ വന്നിരുന്നു.

ഓ​സ്ട്രേ​ലി​യ​യേ​ക്കു​റി​ച്ചു​ള്ള ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ചൈ​ന- ഓ​സ്ട്രേ​ലി​യ ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചൈനയിൽ കൊറോണയുടെ രണ്ടാം ഘട്ട വരവിനെ പോലും കാര്യക്ഷമമായി പ്രതിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രകൾ വേണമോ എന്ന് ആലോചിക്കണം. സർവകലാശാലകൾ പോലെയുള്ള, നിരവധിപ്പേർ ഒത്തുകൂടുന്നിടങ്ങളിലേക്ക് പോകണമോ എന്നും ആലോചിച്ച് തീരുമാനമെടുക്കണം- ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.