കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണവും മരണ നിരക്കും വർധിക്കുന്നു; റിവേഴ്സ് ക്വാറന്റീന്‍ കര്‍ശനമാക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം മരണ നിരക്കും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഒരുങ്ങി സർക്കാർ.

കൊറോണ ബാധിച്ചാൽ മരണസാധ്യതയും ആരോഗ്യ പ്രശ്നങ്ങളും കൂടുതലുള്ളവരെ നിരീക്ഷണത്തിൽ കൊണ്ടുവരുന്ന റിവേഴ്സ് ക്വാറന്റീന്‍ കര്‍ശനമാക്കാനാണു സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്, ആറു പേർക്കു ജീവൻ നഷ്ടമാകുകയും ചെയ്തു. മരിച്ചവരെല്ലാം പ്രായാധിക്യമുളളവരോ മറ്റു ഗുരുതര രോഗങ്ങളോ ബാധിച്ചവരായിരുന്നു. ഈ സാഹചര്യത്തിലാണ് രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരെയും രോഗികളെയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും സംരക്ഷികാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആരാധനാലയങ്ങളില്‍ ഇവരെ വിലക്കിയത്.

പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ 27 വരെയുളള 20 ദിവസം കൊണ്ട് ആകെ രോഗബാധിതരുടെ എണ്ണം 1000 കടന്നു.പതുക്കെയാണെങ്കിലും രോഗബാധിതർ ഉയരുന്നതു കടുത്ത വെല്ലുവിളിയാകും.