വാഷിംഗ്ടണ്‍: ആഗോളമാന്ദ്യത്തേക്കാള് ഗുരുതരമായ അവസ്ഥയിലേക്കാണ് ലോകത്തിന്റെ പോക്കെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ലോകം മാന്ദ്യത്തിലേക്കു കടന്നിരിക്കുന്നു. 2009-ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായിരിക്കും സ്ഥിതി. ആഗോള വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇടിയും. കോറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും ഇതില്‍നിന്നു കരകയറാന്‍ വലിയ പണമൊഴുക്കല്‍ വേണ്ടിവരുമെന്നും ഐഎംഎഫ് മേധാവി ക്രീസ്റ്റലിന ജോര്‍ജീവ പറഞ്ഞു.
എത്രനാള്‍ തുടരുമെന്നോ എന്നു കരകയറുമെന്നോ പ്രവചിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളെ അടിമുടി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎഫ് മേധാവിയുടെ പ്രസ്താവന.