കൊച്ചി: കൊറോണ ഭീതിയിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 490 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 3,700 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 29,600 രൂപയും.
കൊറോണ ഭീതിയിൽ വിപണിയിലുണ്ടാകുന്ന അസ്ഥിരതയെത്തുടർന്ന് നിക്ഷേപകർ സ്വർണം വിറ്റു ലാഭമെടുക്കുന്നതും കുറഞ്ഞ വിലയിൽ ഓഹരി വാങ്ങുന്നതുമാണു സ്വർണവില ഇടിയാൻ കാരണം. ഡോളർ കരുത്താർജിക്കാനും കാരണമായി. വരും ദിവസങ്ങളിൽ ഈ പ്രവണത തുടരുമെന്നാണ് സൂചന.