ഐഎസ്എൽ: ഹൈദരാബാദിന് രണ്ടാം ജയം

ഗുവാഹത്തി: ഐ.എസ്.എൽ ആറാം സീസണിലെ തങ്ങളുടെ അവസാന മൽസരത്തിൽ ഹൈദരാബാദ് എഫ്.സിക്ക് ജയം. അപ്രധാനമായ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയ പെടുത്തിയത്. സീസണിലെ ഹൈദരാബാദിന്റെ രണ്ടാം ജയമാണിത്.
കഴിഞ്ഞ നവംബറിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് തോൽപ്പിച്ച ശേഷം പിന്നീട് ഇതുവരെ ഹൈദരാബാദിന് സീസണിൽ ഒരു ജയംപോലും നേടാനായിരുന്നില്ല.
ലിസ്റ്റൺ കൊലാകോ, മാഴ്സലീന്യോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഹൈദരാബാദിന് വമ്പൻ ജയമൊരുക്കിയത്.