മും​ബൈ: രാജ്യത്ത് കുറഞ്ഞ നിരക്കിൽ വിമാനയാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രത്യേക ഓഫർ. ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ൽ 999 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാണ്.വാ​ല​ന്‍റൈ​ൻ​സ് ഡേ ​സെ​യി​ലി​നോടനുബന്ധിച്ചാണ് ഇ​ന്‍​ഡി​ഗോ വ​മ്പ​ന്‍ ഓ​ഫ​റു​കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച തുടങ്ങിയ ഓഫറിൽ വെ​ള്ളി​യാ​ഴ്ച വ​രെ പ​ത്ത് ല​ക്ഷം യാ​ത്ര​ക്കാ​ര്‍​ക്ക് കുറഞ്ഞ നിരക്കിൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൽ അ​വ​സ​രമുണ്ട്.

മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​ണ് ഈ ​ ഓ​ഫ​ര്‍ ലഭിക്കുക.
എ​ച്ച്ഡി​എ​ഫ്സി പേ​സാ​പ്പ് വാ​ല​റ്റ് വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1000 രൂ​പ വ​രെ അ​ല്ലെ​ങ്കി​ൽ 15 ശ​ത​മാ​നം അ​ധി​ക കാ​ഷ്ബാ​ക്ക് ല​ഭി​ക്കു​മെ​ന്നും ഇൻഡിഗോ അ​റി​യി​ച്ചു.