എൽഐസി സ്വകാര്യവൽക്കരണം ഈ വർഷം

ന്യൂഡെൽഹി: പൊതുമേഖല സ്വകാര്യവൽക്കരണം പൂർണ്ണമാക്കുമെന്ന് വ്യക്തമാക്കി എൽഐസി ഓഹരി വിൽപ്പന ധനമന്ത്രി പ്രഖ്യാപിച്ചു.

ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരികൾ പൂർണമായും വിൽക്കും.
ഈ വർഷംതന്നെ എൽഐസിയുടെ പ്രാഥമിക ഓഹരികൾ വിൽക്കാനുള്ള നടപടി സർക്കാർ തുടങ്ങും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന ലക്ഷ്യം 2.1 ലക്ഷം കോടി രൂപ. നിലവിലെ വിലനിലവാരം അനുസരിച്ച് പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 10 ശതമാനമെന്നും ധനമന്ത്രി സഭയിൽ അറിയിച്ചു.