ന്യൂഡെൽഹി : രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി.
ഭാരത് നെറ്റ് പദ്ധതിയുടെ വിപുലീകരണത്തിനായി 6000 കോടി ബജറ്റിൽ വകയിരുത്തി. ഒരു ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം സ്ഥാപിക്കും.

വനിതാ കേന്ദ്രീകൃത പദ്ധതികൾക്ക് 28,600 കോടിയും കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് 3,56,000 കോടി രൂപയും ധനമന്ത്രി വകയിരുത്തി.