ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും ഒരു തവണ കൂടി മത്സരിക്കാം; ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതിയ്ക്ക് അംഗീകാരം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബി.സി.സി.ഐ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും അനുമതി നല്‍കി സുപ്രീം കോടതി. ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ പുറത്തിറങ്ങും.

ഇതോടെ 2025 വരെ ബി.സി.സി.ഐയുടെ തലപ്പത്ത് ഇരുവര്‍ക്കും തുടരാനാവും. ബി.സി.സി.ഐയുടെ ഭരണഘടനന ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ബി.സി.സി.ഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടര്‍ച്ചയായി രണ്ടുതവണ ഭാരവാഹി സ്ഥാനത്തുതുടരാമെന്നും ഉത്തരവില്‍ പറയുന്നു.

ബി.സി.സി.ഐയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജയ് ഷാ ബി.സി.സി.ഐയുടെ ഗുജറാത്തിലെ സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ചും ഗാംഗുലി ബംഗാളിനെ പ്രതിനീധികരിച്ചുമാണ് ഭരണനേതൃത്വത്തില്‍ എത്തിയത്.