സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ആര്‍.സോമശേഖരന്‍ (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതമൊരുക്കിയ സോമശേഖര്‍ ആകാശവാണിയില്‍ നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്.

അയാള്‍, ജാതകം, ആര്‍ദ്രം, ഈ അഭയതീരം, വേനല്‍ക്കാലം, ബ്രഹ്മാസ്ത്രം തുടങ്ങിയവയാണ് സോമശേഖരന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചില പ്രധാന ചിത്രങ്ങള്‍. അമ്പതോളം സീരിയലുകള്‍ക്കും ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ സഹോദരനാണ്.