ഇ​ന്ത്യ​യെ വി​ല​ക്കി ഫി​ഫ; അ​ണ്ടർ 17 വ​നി​താ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം ന​ഷ്ട​മാ​കും

ZURICH, SWITZERLAND - MAY 27: FIFA logo the FIFA Living Football Magazine Show 8 filming at the Home of FIFA on May 27, 2021 in Zurich, Switzerland. (Photo by Harold Cunningham - FIFA)

സൂ​റി​ച്ച്: ഫി​ഫ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നെ (എ​ഐ​എ​ഫ്എ​ഫ്) ഫി​ഫ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ പു​റ​ത്ത് നി​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം. ഇ​തു​പ്ര​കാ​രം അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​കും. ‌

എ​ഐ​എ​ഫ്എ​ഫി​ന് സു​പ്രീം കോ​ട​തി ഒ​രു താ​ൽ​ക്കാ​ലി​ക ഭ​ര​ണ​സ​മി​തി വ​ച്ചി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ട് ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​മാ​സം 28ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നാ​ണ് സു​പ്രീം കോ​ട​തി വി​ധി. ഇ​ത് ഫി​ഫ​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ച​ട്ട​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ഫി​ഫ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ (എ​ഐ​എ​ഫ്എ​ഫ്) ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കു​ന്ന​തു​വ​രെ സ​സ്പെ​ൻ​ഷ​ൻ നി​ല​നി​ൽ​ക്കു​മെ​ന്ന് ഫി​ഫ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​ല​ക്ക് നീ​ക്കു​ന്ന​ത് വ​രെ ഇ​ന്ത്യ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളൊ​ന്നും ക​ളി​ക്കാ​നാ​കി​ല്ല.

എ​എ​ഫ്‌​സി വ​നി​താ ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ്പ്, എ​എ​ഫ്‌​സി ക​പ്പ്, എ​എ​ഫ്‌​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ക്ല​ബ്ബു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 30 വ​രെ​യാ​ണ് അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ് ന​ട​ക്കാ​നി​രു​ന്ന​ത്.